വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നതെങ്ങനെ എന്നതല്ല ചോദ്യം
ഹാക്കിംഗ് എന്നാല്‍ ഉദ്ദേശിക്കുന്നത്, ലളിതമായി പറഞ്ഞാല്‍, ഒരു യന്ത്രത്തിനെ അതിന്റെ ഉദ്ദേശിച്ച പ്രവര്‍ത്തന രീതിയില്‍ നിന്ന് ബോധപൂര്‍വം വ്യതിച്ചലിപ്പിക്കുക എന്നതാണല്ലോ. ഏതൊരു യന്ത്രവും ആ അര്‍ത്ഥത്തില്‍ ഹാക്കിംങ്ങിനു വിധേയമായേക്കാം. എന്തുകൊണ്ടെന്ന് വെച്ചാല്‍ അതിന്റെ സര്‍ക്യൂട്ടില്‍ (അതെത്ര ലളിതമായ സര്‍ക്യൂട്ടും ആയിക്കോട്ടെ) മാറ്റം വരുത്തിയാല്‍ അതിനനുസരിച്ച് അതിന്റെ പ്രവര്‍ത്തനവും മാറും. ഹാക്കിംഗ് കണ്ടെത്തല്‍: ഒരു ഉദാഹരണം ഉദാഹരണം എന്ന രീതിയില്‍ സംഖ്യകള്‍ ഹരിക്കാന്‍ ഉള്ള ഒരു ലളിതമായ കാല്‍കുലെറ്റര്‍ എടുക്കുക. അതിന്റെ സര്‍ക്യൂട്ടില്‍ മാറ്റം വരുത്തി അതിനെക്കൊണ്ടു ഗുണനം ചെയ്യിക്കാം. സര്‍ക്യൂട്ടില്‍ ഒരു ചെറിയ മാറ്റം മതിയാകും. പക്ഷെ, ഒരു ഉപയോക്താവ് ഉടനെ തന്നെ അത് തിരിച്ചറിയും, യന്ത്രത്തിന് പ്രശ്നം ഉണ്ട് എന്ന് കണ്ടെത്തും. അതെങ്ങനെ എന്ന് വെച്ചാല്‍ നമുക്ക് ഹരിക്കല്‍ എന്ന പ്രക്രിയ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് നിശ്ചയം ഉണ്ട്. പത്തിനെ രണ്ട് കൊണ്ട് ഹരിച്ചാല്‍ അഞ്ച് കിട്ടും എന്ന് ഏതു ചെറിയ കൊച്ചിനും അറിയാം. അതുകൊണ്ട് 10ഉം 2ഉം കൊടുത്താല്‍ 20 തരുന്ന ഹരിക്കുന്ന കാല്‍കുലേറ്റര്‍ തെറ്റാണ് ചെയ്യുന്നതെന്ന് ...