Posts

കോവിഡ് ചാർട്ടേർഡ് വിമാനങ്ങളും നൈതിക ചോദ്യങ്ങളും

Image
കേരള സർക്കാർ ലോക്ക്ഡൗൺ കാലത്തു നടത്തിയ കണക്കെടുപ്പ് പ്രകാരം യാത്ര സാധ്യമാകുമ്പോൾ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ അഞ്ചു ലക്ഷം ആണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ഒരു പകുതി പോലും വരില്ല ഇതുവരെ തിരിച്ചുവന്നവരുടെ സംഖ്യ. പല യാത്രകൾക്കും വിലങ്ങുതടിയായി നിന്നതു വിമാനങ്ങളുടെ ലഭ്യത ആയിരുന്നു. അത് പരിഹരിക്കാൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവാസി സംഘടനകളുടെ  ശ്രമത്താൽ ചാർട്ടേർഡ് വിമാനങ്ങൾ സാധ്യമായിട്ടുണ്ട്. ഇത്തരം ചാർട്ടേർഡ് വിമാന യാത്രകൾ വരുന്ന ആഴ്ചകളിൽ കൂടാനാണ് സാധ്യത. ഒരു മഹാമാരിയുടെ കാലഘട്ടത്തിൽ ആളുകളെ സ്വദേശത്തേക്കു തിരികെയെത്തിക്കുക എന്നത് എപ്പോഴും വേണ്ടിവരുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ അങ്ങനെയൊരു സാഹചര്യത്തിൽ ചാർട്ടേർഡ് വിമാനങ്ങൾക്കുമേൽ എന്ത് നിയന്ത്രണങ്ങൾ ആണ് അഭികാമ്യം എന്ന  കാര്യത്തിൽ ഒരു അഭിപ്രായസമന്വയം പൊതുമണ്ഡലത്തിൽ ഉരുത്തിരിയേണ്ടതുണ്ട്. അങ്ങനെ പല ചർച്ചകളും ഇന്ന് കേരളത്തിൽ നടക്കുന്നുമുണ്ട്. അത്തരം ചർച്ചകളെ നിയന്ത്രിക്കേണ്ട ചില അടിസ്ഥാനപരമായ നൈതികസമസ്യകൾ ഉയർത്തുന്നതിനാണ് ഈ കുറിപ്പ്. അടിസ്ഥാനപരമായ ചോദ്യം ചാർട്ടേർഡ് വിമാനങ്ങളെ എങ്ങനെ കാണണം എന്നാണ്. ഇതിൽ വിശാലമായ അർ...

ഹൈ ടെക് സാങ്കേതികവിദ്യയുടെ പിതൃത്വം: പോതുബോധവും വസ്തുതയും

ഹൈ ടെക് സാങ്കേതികവിദ്യ സ്വതന്ത്ര വിപണിയുടെയും മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെയും (ക്യാപിറ്റലിസം) ഫലമാണോ? ഒരു തരത്തില്‍ ആണെന്ന് തന്നെ പറയേണ്ടിവരും. സാമ്പത്തിക വളര്‍ച്ചക്കുള്ള അടങ്ങാത്ത പ്രേരണ നല്‍കുന്നത് ക്യാപിറ്റലിസം ആയതിനാലും, അത് മൂലമാണ് രാജ്യങ്ങള്‍ ഗവേഷണത്തിനും മറ്റും തുക ചിലവഴിക്കുന്നത് എന്നതിനാലും ഹൈ ടെക് സാങ്കേതികവിദ്യ ഒരു തരത്തില്‍ ക്യാപിറ്റലിസം മുഖേന ഉണ്ടായതാണെന്ന് പറയാം. പക്ഷെ, ഇന്നത്തെ തലമുറയില്‍ പലര്‍ക്കും ക്യാപിറ്റലിസത്തിന്റെ നേര്‍ഫലം ആണ് ഹൈ ടെക് സാങ്കേതികവിദ്യ എന്നാണ് അഭിപ്രായം എന്ന് പൊതുവില്‍ പറയേണ്ടി വരും. ഈ അഭിപ്രായം വസ്തുതാവിരുദ്ധവും വിമര്‍ശിക്കപ്പെടെണ്ട ഒന്നും ആണ്; അതിനെക്കുറിച്ചാണ് ഈ പോസ്റ്റ്‌. ഹൈ ടെക് സാങ്കേതിക വിദ്യയുടെ പിതാക്കള്‍ അവരുടെ മനസ്സില്‍ ബില്‍ ഗേറ്റ്സ്, സ്റ്റീവ് ജോബ്സ് മുതലായവര്‍ ആണ്. ഈ അടുത്ത കാലത്തായി എലോണ്‍ മസ്കും ഈ നിരയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിലെ കഥ ചോദിച്ചാല്‍ അവര്‍ നാരായണ മൂര്‍ത്തിയുടെ പേരാകും പറയുക. ഈ പൊതുബോധം വസ്തുതാപരമോ? സാങ്കേതിക വിദ്യയുടെ പിതൃത്വം കമ്പനികളിലും കമ്പനി സ്ഥാപകരിലും ആരോപിക്കുന്ന പൊതുബോധത്തില്‍ ഉള്ള വാദം ഒന്ന് പരിശോധിക...

വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നതെങ്ങനെ എന്നതല്ല ചോദ്യം

ഹാക്കിംഗ് എന്നാല്‍ ഉദ്ദേശിക്കുന്നത്, ലളിതമായി പറഞ്ഞാല്‍, ഒരു യന്ത്രത്തിനെ അതിന്റെ ഉദ്ദേശിച്ച പ്രവര്‍ത്തന രീതിയില്‍ നിന്ന് ബോധപൂര്‍വം വ്യതിച്ചലിപ്പിക്കുക എന്നതാണല്ലോ. ഏതൊരു യന്ത്രവും ആ അര്‍ത്ഥത്തില്‍ ഹാക്കിംങ്ങിനു വിധേയമായേക്കാം. എന്തുകൊണ്ടെന്ന് വെച്ചാല്‍ അതിന്റെ സര്‍ക്യൂട്ടില്‍ (അതെത്ര ലളിതമായ സര്‍ക്യൂട്ടും ആയിക്കോട്ടെ) മാറ്റം വരുത്തിയാല്‍ അതിനനുസരിച്ച് അതിന്റെ പ്രവര്‍ത്തനവും മാറും. ഹാക്കിംഗ് കണ്ടെത്തല്‍: ഒരു ഉദാഹരണം ഉദാഹരണം എന്ന രീതിയില്‍ സംഖ്യകള്‍ ഹരിക്കാന്‍ ഉള്ള ഒരു ലളിതമായ കാല്‍കുലെറ്റര്‍ എടുക്കുക. അതിന്റെ സര്‍ക്യൂട്ടില്‍ മാറ്റം വരുത്തി അതിനെക്കൊണ്ടു ഗുണനം ചെയ്യിക്കാം. സര്‍ക്യൂട്ടില്‍ ഒരു ചെറിയ മാറ്റം മതിയാകും. പക്ഷെ, ഒരു ഉപയോക്താവ് ഉടനെ തന്നെ അത് തിരിച്ചറിയും, യന്ത്രത്തിന് പ്രശ്നം ഉണ്ട് എന്ന് കണ്ടെത്തും. അതെങ്ങനെ എന്ന് വെച്ചാല്‍ നമുക്ക് ഹരിക്കല്‍ എന്ന പ്രക്രിയ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് നിശ്ചയം ഉണ്ട്. പത്തിനെ രണ്ട്‌ കൊണ്ട് ഹരിച്ചാല്‍ അഞ്ച് കിട്ടും എന്ന് ഏതു ചെറിയ കൊച്ചിനും അറിയാം. അതുകൊണ്ട് 10ഉം 2ഉം കൊടുത്താല്‍ 20 തരുന്ന ഹരിക്കുന്ന കാല്‍കുലേറ്റര്‍ തെറ്റാണ് ചെയ്യുന്നതെന്ന് ...

ബോധവും ബോധമില്ലാത്ത (നിര്‍മ്മിത) ബുദ്ധിയും

Image
ഹരാരി തന്റെ ഹോമോ ദയൂസ് എന്ന പുസ്തകത്തില്‍ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം ബോധവും ബുദ്ധിയും തമ്മില്‍ ഉള്ള അന്തരവും, ആ അന്തരം ദ്രിശ്യമാകുന്ന നിര്‍മ്മിത ബുദ്ധി ഉദ്യമങ്ങളുടെ പ്രാധാന്യവും ആണ്. എന്താണ് consciousness അഥവാ ബോധം (സ്വബോധം എന്നും പറയാം)? പൊതുവില്‍ ബോധം എന്നതിനെ നിര്‍വചിക്കണമെങ്കില്‍ ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധവും ചുറ്റുപാടുകളിലെ കാര്യങ്ങളോട്/സംഭവങ്ങളോട് പ്രതികരിക്കാനുള്ള ശേഷിയും എന്ന് പറയാം. നാം റോഡിന്‍റെ അരികില്‍ നില്‍ക്കുമ്പോള്‍ ഒരു വണ്ടി റോഡില്‍ നിന്ന് മാറി മ്മുടെ അടുത്തേക്ക് പാഞ്ഞുവരുന്നു എന്ന് കരുതുക - ആ വണ്ടി അങ്ങനെ തന്നെ വന്നാല്‍ എന്റെ ജീവന്‍ അപകടത്തില്‍ ആകും എന്നുള്ള ബോധം, ആ ആപത്തു ഒഴിവാക്കാന്‍ ഞാന്‍ അവിടെ നിന്ന് ഉടനെ മാറണം എന്ന തിരിച്ചറിവ്, ഇതൊക്കെ ബോധത്തിന്റെ മണ്ഡലത്തില്‍ വരുന്ന കാര്യമാണ്. ഇതും ബുദ്ധിയും തമ്മില്‍ വലിയ അന്തരമുണ്ട്. ബുദ്ധി എന്നത് വിവരങ്ങള്‍ കരസ്ഥമാക്കാനും ഓരോരോ മേഖലയില്‍ പാണ്ഡിത്യവും പാടവവും ആര്‍ജ്ജിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. (എന്താണ് ബോധം? ഇന്നും ഉത്തരം തിരയുന്ന ചോദ്യം) മനുഷ്യന് ബുദ്ധിയും ബോധവും രണ്ടും ഉണ്ട് (അല്ലങ്കില്‍ മന...

എന്തുകൊണ്ട് ചരിത്രം പഠിക്കണം?

Image
ഞാന്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പലപ്പോഴും കേട്ടിട്ടുള്ള ഒരു വാദമാണ്: "ഈ സ്കൂള്‍ കുട്ട്യോള്‍ ഒക്കെ ഇങ്ങനെ ചരിത്രം വിശദമായി പഠിച്ചിട്ടു വല്ല കാര്യവുമുണ്ടോ? ശാസ്ത്ര അഭിരുചിയുള്ളവര്‍ക്ക് നേരത്തെ തന്നെ ശാസ്ത്രം തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഉണ്ടാവേണ്ടതല്ലേ?" എന്നൊക്കെ. ആദ്യമൊക്കെ അതൊക്കെ ശരിയാണ് എന്ന് തോന്നിയിരുന്നു എന്ന് കൂടി ഇവിടെ പറഞ്ഞുവെക്കട്ടെ. ചരിത്രം എന്തിനു വേണ്ടി പഠിക്കണം എന്നതിന് പല തരം ഉത്തരങ്ങള്‍ ഞാന്‍ അവിടം മുതല്‍ കേട്ടിട്ടുണ്ട്. അതില്‍ ചിലത് താഴെ പറയുന്നവയാണ്: "നാം എവിടെ നിന്ന് വന്നു എന്ന് നമ്മള്‍ അറിയണം" "ചരിത്രം പഠിച്ചാല്‍ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാം" ആദ്യത്തേത് ഒരല്‍പം ഗ്രിഹാതുരബോധം ഉണര്‍ത്തുന്നു എങ്കില്‍ രണ്ടാമത്തേത് ഒരു പ്രയോജനവാദം ആണ്. ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ പലര്‍ക്കും പ്രയോജനവാദം കേള്‍ക്കാന്‍ ആണിഷ്ടം. ഗ്രിഹാതുരത്വം ഉപയോഗശൂന്യം എന്ന് പോലും കരുതാന്‍ ചിലപ്പോള്‍ തിരക്കുള്ള ജീവിതം നമ്മെ പ്രേരിപ്പിച്ചേക്കാം (അല്ലേ?). അതുകൊണ്ട് നമുക്ക് രണ്ടാമത്തെ വാദം ഒന്ന് നോക്കാം. പഴയ തെറ്റുകള്‍ ആവര്‍...

വ്യാജവാര്‍ത്തായുഗം താനേ പോകുമോ?

Image
വ്യാജവാര്‍ത്തയുടെ കാലം ആണല്ലോ ഇത്. ഏതു വിഷയത്തിലും വ്യാജവാര്‍ത്ത സര്‍വസാധാരണം ആയിരിക്കുന്നു. മികച്ച പ്രധാനമന്ത്രി എന്നൊക്കെയുള്ള ഇല്ലാത്ത അവാര്‍ഡുകള്‍ ഉണ്ടെന്നു ആളുകള്‍ പറഞ്ഞു നടക്കുന്നു. ചിലര്‍ വ്യാജവാര്‍ത്തകളിലെ പതിര് തുറന്നു കാണിക്കുന്നു. പക്ഷെ, ഒരു കുറവും ഇല്ലാതെ വീണ്ടും പലതരം വ്യാജവാര്‍ത്ത വരുന്നു. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ കാണുന്നത് വിശ്വസിക്കണോ എന്ന് തീരുമാനിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനിടെ പലരും പറഞ്ഞു കേള്‍ക്കാറുള്ള ഒരു വാദം ആണ്: വ്യാജവാര്‍ത്തയുടെ യുഗം ഒരു പ്രളയമോ കൊടുങ്കാറ്റോ പോലെയാണത്രെ. അത് ശക്തിയില്‍ വീശി പോകുമത്രേ. അത് കഴിഞ്ഞാല്‍ വീണ്ടും നാം വ്യാജവാര്‍ത്ത ഇല്ലാത്ത നാളുകളിലേക്ക് തിരികെയെത്തും, ജീവിതം മുന്നോട്ടുപോകും. അങ്ങനെ ആയാല്‍ നന്ന് എന്ന കാര്യത്തില്‍ നമുക്ക് യോജിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ, ഒന്നും ചെയ്യാതിരുന്നാല്‍ പെയ്തൊഴിഞ്ഞു പോകുന്ന ഒരു പേമാരി ആണോ വ്യാജവാര്‍ത്ത? അതോ അത് പുതിയ കാലത്തിന്റെ സഹജമായ ഒരു സ്വഭാവം ആണോ?  വ്യാജവാര്‍ത്ത പ്രചരിക്കുന്നത് കൂടുതലായും സോഷ്യല്‍ മീഡിയ, പുതിയ ഓണ്‍ലൈന്‍ മാധ്യ...

പ്രത്യയശാസ്ത്ര തുല്യ ബഹുമാന വാദങ്ങള്‍!

നമ്മുടെ ഇടയില്‍ അനേകം പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടെല്ലോ. ചിലര്‍ക്ക് ചിലതിനോട് കൂടുതല്‍ മമതയും, ഒരു പക്ഷെ വിശ്വാസം തന്നെയും ഉണ്ടാവും. അടുത്തിടെ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കയ്യാളുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം. ഹിന്ദുക്കളുടെ രാജ്യം ആണ് ഇന്ത്യ എന്നും, ഹിന്ദുക്കള്‍ അല്ലാത്തവര്‍ നേരത്തെ ഹിന്ദുക്കള്‍ ആയിരുന്നു എന്നും ഹിന്ദുസ്വത്വവും ഇന്ത്യന്‍ രാജ്യവും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നും വാദിക്കുന്നു അവര്‍. ഇവര്‍ക്ക് രാഷ്ട്രീയസ്വാധീനം വര്‍ധിച്ചിരിക്കുന്നു എന്നതിനാല്‍ പല ചര്‍ച്ചകളിലും അവരുടെ സ്വരം ഇപ്പോള്‍ കൂടുതല്‍ കേള്‍ക്കുന്നുണ്ട്.  അത്തരം ചര്‍ച്ചകളില്‍ കണ്ടുവരുന്ന ഒരു തരം വാദം ആണ് തുല്യ ബഹുമാനവാദം. (ഇടതുപക്ഷ) മനുഷ്യത്വവാദികളും (അതിന്റെ പല വ്യത്യസ്ത ചേരുവകളും, അവതാരങ്ങളും) ഹിന്ദുത്വ വാദികളായ തങ്ങളും തുല്യ ബഹുമാനം അര്‍ഹിക്കുന്നവരാന് എന്നും അവരവര്‍ക്ക് അവരവരുടെ പ്രത്യയശാസ്ത്രം ഉണ്ടെന്നും ഒന്നും മറ്റൊന്നിനും മേലെ അല്ലെന്നും വാദിക്കുന്നതായും കേള്‍ക്കുന്നു.  സത്യത്തില്‍ അങ്ങനെ തുല്യബഹുമാനം നല്‍കേണ്ടതുണ്ടോ? നാളെ ഒരാള്‍ ആര്...