Posts

Showing posts from August, 2018

വ്യാജവാര്‍ത്തായുഗം താനേ പോകുമോ?

Image
വ്യാജവാര്‍ത്തയുടെ കാലം ആണല്ലോ ഇത്. ഏതു വിഷയത്തിലും വ്യാജവാര്‍ത്ത സര്‍വസാധാരണം ആയിരിക്കുന്നു. മികച്ച പ്രധാനമന്ത്രി എന്നൊക്കെയുള്ള ഇല്ലാത്ത അവാര്‍ഡുകള്‍ ഉണ്ടെന്നു ആളുകള്‍ പറഞ്ഞു നടക്കുന്നു. ചിലര്‍ വ്യാജവാര്‍ത്തകളിലെ പതിര് തുറന്നു കാണിക്കുന്നു. പക്ഷെ, ഒരു കുറവും ഇല്ലാതെ വീണ്ടും പലതരം വ്യാജവാര്‍ത്ത വരുന്നു. ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ കാണുന്നത് വിശ്വസിക്കണോ എന്ന് തീരുമാനിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനിടെ പലരും പറഞ്ഞു കേള്‍ക്കാറുള്ള ഒരു വാദം ആണ്: വ്യാജവാര്‍ത്തയുടെ യുഗം ഒരു പ്രളയമോ കൊടുങ്കാറ്റോ പോലെയാണത്രെ. അത് ശക്തിയില്‍ വീശി പോകുമത്രേ. അത് കഴിഞ്ഞാല്‍ വീണ്ടും നാം വ്യാജവാര്‍ത്ത ഇല്ലാത്ത നാളുകളിലേക്ക് തിരികെയെത്തും, ജീവിതം മുന്നോട്ടുപോകും. അങ്ങനെ ആയാല്‍ നന്ന് എന്ന കാര്യത്തില്‍ നമുക്ക് യോജിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ, ഒന്നും ചെയ്യാതിരുന്നാല്‍ പെയ്തൊഴിഞ്ഞു പോകുന്ന ഒരു പേമാരി ആണോ വ്യാജവാര്‍ത്ത? അതോ അത് പുതിയ കാലത്തിന്റെ സഹജമായ ഒരു സ്വഭാവം ആണോ?  വ്യാജവാര്‍ത്ത പ്രചരിക്കുന്നത് കൂടുതലായും സോഷ്യല്‍ മീഡിയ, പുതിയ ഓണ്‍ലൈന്‍ മാധ്യ...

പ്രത്യയശാസ്ത്ര തുല്യ ബഹുമാന വാദങ്ങള്‍!

നമ്മുടെ ഇടയില്‍ അനേകം പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ടെല്ലോ. ചിലര്‍ക്ക് ചിലതിനോട് കൂടുതല്‍ മമതയും, ഒരു പക്ഷെ വിശ്വാസം തന്നെയും ഉണ്ടാവും. അടുത്തിടെ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കയ്യാളുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം. ഹിന്ദുക്കളുടെ രാജ്യം ആണ് ഇന്ത്യ എന്നും, ഹിന്ദുക്കള്‍ അല്ലാത്തവര്‍ നേരത്തെ ഹിന്ദുക്കള്‍ ആയിരുന്നു എന്നും ഹിന്ദുസ്വത്വവും ഇന്ത്യന്‍ രാജ്യവും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നും വാദിക്കുന്നു അവര്‍. ഇവര്‍ക്ക് രാഷ്ട്രീയസ്വാധീനം വര്‍ധിച്ചിരിക്കുന്നു എന്നതിനാല്‍ പല ചര്‍ച്ചകളിലും അവരുടെ സ്വരം ഇപ്പോള്‍ കൂടുതല്‍ കേള്‍ക്കുന്നുണ്ട്.  അത്തരം ചര്‍ച്ചകളില്‍ കണ്ടുവരുന്ന ഒരു തരം വാദം ആണ് തുല്യ ബഹുമാനവാദം. (ഇടതുപക്ഷ) മനുഷ്യത്വവാദികളും (അതിന്റെ പല വ്യത്യസ്ത ചേരുവകളും, അവതാരങ്ങളും) ഹിന്ദുത്വ വാദികളായ തങ്ങളും തുല്യ ബഹുമാനം അര്‍ഹിക്കുന്നവരാന് എന്നും അവരവര്‍ക്ക് അവരവരുടെ പ്രത്യയശാസ്ത്രം ഉണ്ടെന്നും ഒന്നും മറ്റൊന്നിനും മേലെ അല്ലെന്നും വാദിക്കുന്നതായും കേള്‍ക്കുന്നു.  സത്യത്തില്‍ അങ്ങനെ തുല്യബഹുമാനം നല്‍കേണ്ടതുണ്ടോ? നാളെ ഒരാള്‍ ആര്...

അണ തുറക്കല്‍ ബൈനറികള്‍

Image
അടുത്തിടെ നാം ഒരു വലിയ പ്രളയത്തെ നേരിടുകയുണ്ടായി. അതല്ല, അതിനു ശേഷം പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ആണ് ഈ പോസ്റ്റിനു ആധാരം, സര്‍ക്കാര്‍ ഡാം തിരക്കാന്‍ വൈകിയതാണ് പ്രളയം ഉണ്ടാകാന്‍ കാരണം എന്ന് ശക്തിയുക്തം വാദിക്കുന്നു ചിലര്‍. മറ്റു ചിലര്‍ ഡാം തുറന്നത് അനുയോജ്യമായ സമയങ്ങളില്‍ ഒന്നില്‍ ആണെന്നും വാദിക്കുന്നു. പല ചര്‍ച്ചകളേയും പോലെ ഇതും അത്യന്തം ധ്രുവീകരണം ശ്രിഷ്ടിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ദിവസങ്ങളില്‍ ആണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌. ഏതൊരു ദുരന്തം/അപകടം/അത്യാഹിതം സംഭവിച്ചാലും - അത് മനുഷ്യര്‍ തമ്മിലുള്ളതോ പ്രകൃതി ദിരന്താമോ ആകട്ടെ - നാം അതിനെ നേരിടണം. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആപത്ഖട്ടം തരണം ചെയ്യണം. അതുകഴിഞ്ഞ് സ്ഥിതി ശാന്തമാകുമ്പോള്‍ നാം തിരിഞ്ഞു നോക്കണം. ആദ്യമായി നാം അന്വേഷിക്കേണ്ടത് എന്താണ്? സര്‍ക്കാരോ പൊതുസ്വഭാവം ഉള്ള ഏതെങ്കിലും സ്ഥാപനമോ പൊതുസമൂഹത്തിന്റെ ക്ഷേമത്തിന്/താല്പര്യത്തിനു വിരുദ്ധമായി എന്തെങ്കിലും തീരുമാനം കൈക്കൊണ്ടത് മൂലമാണോ അപകടം സംഭവിച്ചത് എന്നതാവാം അത്. അതില്‍ത്തന്നെ പെടുത്താവുന്ന ഒരു കാര്യമാണ് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല വിദഗ്ദാഭിപ്രായം തേട...