വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നതെങ്ങനെ എന്നതല്ല ചോദ്യം
ഹാക്കിംഗ് എന്നാല്‍ ഉദ്ദേശിക്കുന്നത്, ലളിതമായി പറഞ്ഞാല്‍, ഒരു യന്ത്രത്തിനെ അതിന്റെ ഉദ്ദേശിച്ച പ്രവര്‍ത്തന രീതിയില്‍ നിന്ന് ബോധപൂര്‍വം വ്യതിച്ചലിപ്പിക്കുക എന്നതാണല്ലോ. ഏതൊരു യന്ത്രവും ആ അര്‍ത്ഥത്തില്‍ ഹാക്കിംങ്ങിനു വിധേയമായേക്കാം. എന്തുകൊണ്ടെന്ന് വെച്ചാല്‍ അതിന്റെ സര്‍ക്യൂട്ടില്‍ (അതെത്ര ലളിതമായ സര്‍ക്യൂട്ടും ആയിക്കോട്ടെ) മാറ്റം വരുത്തിയാല്‍ അതിനനുസരിച്ച് അതിന്റെ പ്രവര്‍ത്തനവും മാറും.
ഹാക്കിംഗ് കണ്ടെത്തല്‍: ഒരു ഉദാഹരണം
ഉദാഹരണം എന്ന രീതിയില്‍ സംഖ്യകള്‍ ഹരിക്കാന്‍ ഉള്ള ഒരു ലളിതമായ കാല്‍കുലെറ്റര്‍ എടുക്കുക. അതിന്റെ സര്‍ക്യൂട്ടില്‍ മാറ്റം വരുത്തി അതിനെക്കൊണ്ടു ഗുണനം ചെയ്യിക്കാം. സര്‍ക്യൂട്ടില്‍ ഒരു ചെറിയ മാറ്റം മതിയാകും. പക്ഷെ, ഒരു ഉപയോക്താവ് ഉടനെ തന്നെ അത് തിരിച്ചറിയും, യന്ത്രത്തിന് പ്രശ്നം ഉണ്ട് എന്ന് കണ്ടെത്തും. അതെങ്ങനെ എന്ന് വെച്ചാല്‍ നമുക്ക് ഹരിക്കല്‍ എന്ന പ്രക്രിയ എങ്ങനെ പ്രവര്‍ത്തിക്കും എന്ന് നിശ്ചയം ഉണ്ട്. പത്തിനെ രണ്ട് കൊണ്ട് ഹരിച്ചാല്‍ അഞ്ച് കിട്ടും എന്ന് ഏതു ചെറിയ കൊച്ചിനും അറിയാം. അതുകൊണ്ട് 10ഉം 2ഉം കൊടുത്താല്‍ 20 തരുന്ന ഹരിക്കുന്ന കാല്‍കുലേറ്റര്‍ തെറ്റാണ് ചെയ്യുന്നതെന്ന് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. 1976 നെ 300 കൊണ്ട് ഹരിച്ചാല്‍ എത്ര കിട്ടും എന്ന് കൃത്യമായി നമുക്ക് അറിയില്ലായിരിക്കും എന്നിരിന്നാലും ഏകദേശം ഒരു ആറിനു അടുത്ത് വരും എന്ന് അറിയാം. ആറിനു പകരം 592800 തരുന്ന മെഷീന്‍ തീര്‍ച്ചയായും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ഈ വക ഹാക്കുകള്‍ ചെയ്യപ്പെട്ടു എന്ന് നാം വേഗം തിരിച്ചറിയും, എന്തുകൊണ്ടെന്നാല്‍ എന്തായിരിക്കണം ശരി ഉത്തരം എന്നതിനെക്കുറിച്ച് നമുക്ക് ഒരു ധാരണ ഉണ്ട്.
ഒരു (ഏകദേശ) ധാരണ ഉണ്ടെങ്കിലും ചില ഹാക്കിങ്ങില്‍ നാം പെട്ടുപോകാന്‍ ഇടയുണ്ട്. ഉദാഹരണത്തിന് ഹരിക്കുന്ന കാല്‍കുലെറ്ററിനെ മറ്റൊരു ചെറിയ രീതിയില്‍ ഹക്ക് ചെയ്യുന്നു എന്ന് കരുതുക. കിട്ടുന്ന ഫലത്തിനോടൊപ്പം ഇപ്പോഴും 0.1 കൂട്ടിയിട്ടു ഫലം തരുന്നു എന്ന് കരുതുക. എന്നുവെച്ചാല്‍ 1976/300 എന്ന കണക്കുകൂട്ടലില്‍ 6.58 എന്നതിന് പകരം 6.68 തരുന്നു. ഇത് തിരിച്ചറിയാന്‍ പ്രയാസമായിരിക്കും; കാരണം നമ്മുടെ ഏകദേശ ധാരണക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ് ഹാക്കര്‍ പ്രവര്‍ത്തിച്ചത്. എന്തിരുന്നാലും ഈ ഹാക്കിങ്ങും കണ്ടെത്താന്‍ കഴിയും; മറ്റൊരു യന്ത്രത്തില്‍ ഇതേ കാര്യം ചെയ്തു നോക്കിയാല്‍ മതിയാകും, അല്ലെങ്കില്‍ എഴുതി ഹരിച്ചു നോക്കിയാല്‍ മതി.
പറഞ്ഞുവരുന്നത് കണക്കുകൂട്ടുന്ന ഒരു ലളിത യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ ഒരു പ്രത്യേക ഇന്‍പുട്ട് കൊടുത്താല്‍ എന്താണ് ഔട്ട്‌പുട്ട് പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള അറിവ് ആണ്. ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ആ അറിവ് ആണ് നാം ഉപയോഗിക്കുന്നത്.
വോട്ടിംഗ് യന്ത്രത്തിലെ ഹാക്കിംഗ്
ഇനി വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യത്തിലേക്ക് വരാം. എന്താണ് ഇന്‍പുട്ട് എന്ന് നമുക്ക് അറിയില്ല; കാരണം സീക്രട്ട് ബാലറ്റ് ആണ്. പിന്നെങ്ങനെ ഔട്ട്‌പുട്ട് ശരിയായോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
കാല്‍കുലേറ്റര്‍ ഉപമയിലേക്ക് തിരിച്ചു വന്നാല്‍ ഒരു സുഹൃത്ത് താങ്കളുടെ അടുത്ത് കാല്‍കുലേറ്റര്‍ ശരിയായിട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കാന്‍ പറയുന്നു എന്ന് കരുതുക; പക്ഷെ, എന്തായിരുന്നു ഇന്‍പുട്ട് എന്ന് പറയില്ല എന്ന് വാശി പിടിക്കുന്നു. "എന്റെ കാല്‍കുലേറ്റര്‍ രണ്ടു സംഖ്യ തമ്മില്‍ ഹരിക്കാന്‍ കൊടുത്തപ്പോള്‍, പത്ത് എന്നുത്തരം തന്നു, കാല്‍കുലേറ്റര്‍ ശരിയായിട്ടാണോ പ്രവര്‍ത്തിക്കുന്നത്?" എന്ന് ചോദിച്ചാല്‍ ആകെ കുഴഞ്ഞില്ലേ? ഇതൊക്കെ തന്നെയല്ലേ വോട്ടിംഗ് യന്ത്രത്തിലും സംഭവിക്കുന്നത്? എന്ത് ഫലം ആണ് പ്രതീക്ഷിക്കേണ്ടത് എന്ന് ഒരു ഏകദേശ ധാരണ അഭിപ്രായ സര്‍വ്വേകള്‍ തരുന്നു എന്ന് വാദത്തിനു വേണ്ടി വാദിക്കാം (അഭിപ്രായ സര്‍വ്വേകള്‍ കൂടുതലും പരാജയപ്പെട്ട ചരിത്രമാണുള്ളത് എങ്കിലും). എന്നാലും നേരത്തെ പറഞ്ഞ പോലെ, ആ ഏകദേശ ധാരണക്കുള്ളില്‍ നിന്നുള്ള ഹാക്കിംഗ് എങ്ങനെ കണ്ടെത്തും; ഉദാഹരണത്തിന് മുഷ്ടി അടയാളത്തില്‍ വീഴുന്ന ഓരോ പത്താമത്തെ വോട്ടും താമരമോട്ടിലേക്ക് തിരിച്ചു വിടുന്ന ഹാക്കിംഗ് അത്തരത്തില്‍ ആയിരിക്കില്ലേ. കേരളത്തില്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മില്‍ മിക്കപ്പോഴും വ്യത്യാസം രണ്ടോ മൂന്നോ ശതമാനം വോട്ട് മാത്രമാണെന്നും ഓര്‍ക്കുക; പത്തില്‍ ഒരു വോട്ട് തിരിച്ചുവിട്ടാല്‍ പലയിടത്തും ഭരണം പിടിക്കാം എന്നാണ് പറഞ്ഞു വരുന്നത്.
ഹാക്കിംഗ് നടന്നാല്‍ കണ്ടെത്താന്‍ കഴിയുമോ എന്നതാണ് ചോദ്യം
അത് കൊണ്ട് തന്നെ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നതെങ്ങനെ എന്നല്ല ചോദിക്കേണ്ടത്. അതിനുള്ള ഉത്തരം ഹാക്കര്‍ കണ്ടെത്തിക്കോളും. ഹാക്കിംഗ് ചെയ്യപ്പെട്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയുമോ എന്നാണ് ചോദ്യം. അതിനുള്ള ഉത്തരം കഴിയില്ല എന്ന് തന്നെയാണ് - വോട്ടിംഗ് യന്ത്രം ഉപയോഗിക്കണോ എന്ന നിഗമനത്തില്‍ എത്താന്‍ അത്രേം മതി.

Comments
Post a Comment