ജൈവകൃഷി
ജൈവകൃഷി അനുകൂല വാദങ്ങള്‍ പ്രചാരം നേടുന്ന കാലം ആണിപ്പോള്‍. അതിനെതിരെ ഒരു ചെറിയ വാദം ഇവിടെ കുറിക്കട്ടെ. കൃഷി എന്നത് സസ്യങ്ങളെ നിയന്ത്രിച്ചു മനുഷ്യന്റെ ഭക്ഷണ ആവശ്യങ്ങള്‍ക്ക് മുന്ഗണന നല്‍കി വളര്‍ത്തുന്ന രീതിയാണല്ലോ. മനുഷ്യന്റെ ആരോഗ്യത്തിനു (അത് മുഖേന ആയുര്‍ദൈര്ഖ്യതിനും) മുന്ഗണന നല്‍കി നമ്മള്‍ നമ്മുടെ ആരോഗ്യത്തെ നേരിട്ടും പരിപാലിക്കുന്നു. നേരിട്ട് മനുഷ്യനിലേക്ക് രാസമരുന്നുകള്‍ (പാരസെറ്റമോള്‍ മുതല്‍ അങ്ങോട്ട്) പോകുന്നതില്‍ പ്രശ്നം ഇല്ല എന്നത് എല്ലാവരും അംഗീകരിക്കുന്നു എന്നിരിക്കെ, അതിനു സമാനമായി സസ്യങ്ങളുടെ ആരോഗ്യത്തിനും അവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലും (അതിലൂടെ കൂടുതല്‍ വയറുകളുടെ വിശപ്പടക്കുന്നതിലും) രാസവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ എന്താണ് ചേതം! രാസവളങ്ങള്‍ - നിയന്ത്രിത ഉപയോഗത്തില്‍ - മനുഷ്യനില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നും ശാസ്ത്രീയമായി മനസ്സിലാക്കിയിട്ടുള്ളതാണ്. എന്നിട്ടും അവയെ എതിര്‍ക്കുന്നെങ്കില്‍ ജൈവവാദികള്‍ മനുഷ്യനിലേക്ക് നേരിട്ട് പ്രവേശിക്കുന്ന രാസമരുന്നുകളെയും എതിര്‍ക്കുമോ? ജൈവകൃഷി വാദികള്‍ കാലക്രമേണ പ്രകൃതിചികിത്സയെയും വാഴ്ത്തുമോ!
Comments
Post a Comment