ബോധവും ബോധമില്ലാത്ത (നിര്‍മ്മിത) ബുദ്ധിയും
ഹരാരി തന്റെ ഹോമോ ദയൂസ് എന്ന പുസ്തകത്തില്‍ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം ബോധവും ബുദ്ധിയും തമ്മില്‍ ഉള്ള അന്തരവും, ആ അന്തരം ദ്രിശ്യമാകുന്ന നിര്‍മ്മിത ബുദ്ധി ഉദ്യമങ്ങളുടെ പ്രാധാന്യവും ആണ്.
എന്താണ് consciousness അഥവാ ബോധം (സ്വബോധം എന്നും പറയാം)? പൊതുവില്‍ ബോധം എന്നതിനെ നിര്‍വചിക്കണമെങ്കില്‍ ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധവും ചുറ്റുപാടുകളിലെ കാര്യങ്ങളോട്/സംഭവങ്ങളോട് പ്രതികരിക്കാനുള്ള ശേഷിയും എന്ന് പറയാം. നാം റോഡിന്‍റെ അരികില്‍ നില്‍ക്കുമ്പോള്‍ ഒരു വണ്ടി റോഡില്‍ നിന്ന് മാറി മ്മുടെ അടുത്തേക്ക് പാഞ്ഞുവരുന്നു എന്ന് കരുതുക - ആ വണ്ടി അങ്ങനെ തന്നെ വന്നാല്‍ എന്റെ ജീവന്‍ അപകടത്തില്‍ ആകും എന്നുള്ള ബോധം, ആ ആപത്തു ഒഴിവാക്കാന്‍ ഞാന്‍ അവിടെ നിന്ന് ഉടനെ മാറണം എന്ന തിരിച്ചറിവ്, ഇതൊക്കെ ബോധത്തിന്റെ മണ്ഡലത്തില്‍ വരുന്ന കാര്യമാണ്. ഇതും ബുദ്ധിയും തമ്മില്‍ വലിയ അന്തരമുണ്ട്. ബുദ്ധി എന്നത് വിവരങ്ങള്‍ കരസ്ഥമാക്കാനും ഓരോരോ മേഖലയില്‍ പാണ്ഡിത്യവും പാടവവും ആര്‍ജ്ജിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു.

(എന്താണ് ബോധം? ഇന്നും ഉത്തരം തിരയുന്ന ചോദ്യം)
മനുഷ്യന് ബുദ്ധിയും ബോധവും രണ്ടും ഉണ്ട് (അല്ലങ്കില്‍ മനുഷ്യന്‍ ബോധം എന്നതിനെക്കുറിച്ച് ബോധവാന്‍ ആകാന്‍ പോലും സാധ്യതയില്ല). ഇരുപതാം നൂറ്റാണ്ട് കഴിയും വരെ ഏറ്റവും വൈദഗ്ധ്യം വേണ്ട ജോലികള്‍ ചെയ്തിരുന്നത്, ഇപ്പോഴും ചെയ്യുന്നത്, മനുഷ്യനാണ്. യന്ത്രങ്ങള്‍ ചില "കുറഞ്ഞ" ജോലികള്‍ ചെയ്തു നമ്മളെ സഹായിക്കുന്നു. നാം കൂടുതല്‍ കൂടുതല്‍ ബുദ്ധിയുള്ള ജോലികള്‍ ചെയ്യുന്നതിലേക്ക് ചേക്കേറുന്നു. ഇരുപതാം നൂറ്റാണ്ടിലെ യന്ത്രവല്‍ക്കരണത്തിന്റെ സാരാംശം ആയി ഈ വിവരണം എടുക്കാം. നാം ഏറ്റവും വൈദഗ്ദ്യം ആവശ്യമുള്ള ജോലികള്‍ ചെയ്യുന്നതിനാലും നമുക്ക് ബോധം ഉള്ളതിനാലും ബുദ്ധിയും (വൈദഗ്ദ്യം ആര്‍ജ്ജിക്കാന്‍ വേണ്ടത് ബുദ്ധി ആണല്ലോ) ബോധവും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ടെന്നും ഒന്ന് മറ്റൊന്നിനു ആവശ്യം ആണെന്നും നാം സങ്കല്‍പ്പിക്കുന്നു എന്നും പറയാം.
പക്ഷെ ഇന്ന് കഥ മാറി വരികയാണ്. മനുഷ്യനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചില കാര്യങ്ങള്‍ - അതും അതീവ വൈദഗ്ദ്യം വേണ്ടത് എന്ന് നാം കരുതുന്ന ചില കാര്യങ്ങള്‍ - മനുഷ്യനെക്കാള്‍ കൃത്യതയോടെ യന്ത്രങ്ങള്‍ ചെയ്യുന്നു. 1997ല്‍ ചെസ്സ് മത്സരത്തില്‍ യന്ത്രം ഗ്രാന്‍ഡ്‌മാസ്ടറെ തോല്‍പ്പിച്ചു. അടുത്തിടെ ആല്ഫാ ഗോ എന്ന ചെസ്സിനെക്കാലും വൈദഗ്ദ്യം വേണ്ടുന്ന ഒരു കളിയില്‍ യന്ത്രം മനുഷ്യനെ തോല്‍പ്പിച്ചു. ഇപ്പോള്‍ യന്ത്രങ്ങള്‍ കാറുകള്‍ ഓടിക്കാന്‍ പഠിക്കുന്നു. നിര്‍മ്മിത ബുദ്ധി ത്വക്ക് അര്‍ബുദം നിര്‍ണ്ണയിക്കുന്നതില്‍ അര്‍ബുദ വിദഗ്ദ്ധന്മാരെ വരെ പിറകിലോട്ടാക്കുന്നു. ഇതിനെയൊക്കെ നിര്‍മ്മിത ബുദ്ധി (Artificial Intelligence) വൃത്തങ്ങളില്‍ വീക്ക് എ ഐ എന്നാണ് പറയുന്നത്. ഒരു പ്രത്യേക കാര്യത്തില്‍ അതീവ വൈദഗ്ദ്യം ആര്‍ജ്ജിക്കുകയും ആ കാര്യത്തിന് പുറത്തു പ്രത്യേകിച്ച് ഒരു ഉപയോഗവും ഇല്ലാതിരിക്കുകയും ചെയ്യുന്ന നിര്‍മ്മിത ബുദ്ധിയെ പറയുന്ന പേര് ആണത്.

(നിര്‍മ്മിത ബുദ്ധിയിലൂടെ ഇപ്പോള്‍ അര്‍ബുദ വിദഗ്ദന്മാരെ വെല്ലുന്ന കൃത്യതയോടെ ത്വക്കിലെ അര്‍ബുദം നിര്‍ണ്ണയിക്കാന്‍ സാധിക്കും)
വിഷയത്തിലേക്ക് വരാം. നിര്‍മ്മിത ബുദ്ധിക്കു ബോധം എന്നുള്ളത് ഉണ്ടോ എന്ന് നോക്കിയാല്‍ ഉണ്ടെന്നു പറയാന്‍ കഴിയില്ല എന്ന് കാണാം. കാരണം പലതാണ്. നിര്‍മ്മിത ബുദ്ധി സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുമ്പോള്‍ 'ബോധം നല്‍കാനായി' ഒന്നും തന്നെ ചെയ്യുന്നില്ല - അതുകൊണ്ട് തന്നെ ബോധം എന്ന സംഗതി ആര്‍ജ്ജിക്കേണ്ട ആവശ്യം സോഫ്റ്റ്‌വെയറിനില്ല. മറ്റൊന്ന് സോഫ്റ്റ്‌വെയറിനെ നാം അളക്കുന്നത് അതിന്റെ പ്രവര്‍ത്തനത്തിന്റെ (ഉദാ: അര്‍ബുദ നിര്‍ണ്ണയം) കൃത്യത കൊണ്ടാണ്. ആ കൃത്യത വര്‍ദ്ധിപ്പിക്കാന്‍ (നാം അളക്കുന്നതെന്താണോ അതിനു വേണ്ടി optimize ചെയ്യുകയാണ് സോഫ്റ്റ്‌വെയര്‍ ചെയ്യുന്നത് - ട്രെയിനിംഗ് മുഖേന) ബോധത്തിന്റെ ആവശ്യം ഉണ്ടെന്നു പ്രത്യക്ഷത്തില്‍ തോന്നാന്‍ തരമില്ല. ബോധം എന്നതിന് വേണ്ടി ട്രെയിന്‍ ചെയ്യിക്കാന്‍ നമുക്ക് ബോധം എന്നുള്ളതിന്റെ ഒരു കൃത്യമായ നിര്‍വചനം ഇല്ല താനും. അപ്പോള്‍ ബോധമില്ലാതെ തന്നെ മനുഷ്യന്റെ വൈദഗ്ദ്യം മറികടക്കാന്‍ (ചില പ്രത്യേക കാര്യങ്ങളില്‍ മാത്രം, ഇതുവരെ) യന്ത്രത്തിന് കഴിയും എന്ന് അനുമാനിക്കാം.
ചില എ ഐ വൃത്തങ്ങളില്‍ പറയുന്നത് സ്ട്രോങ്ങ് എ ഐ വരുമ്പോള്‍ തനിയെ നിര്‍മ്മിത ബുദ്ധിക്കു ബോധം കൈവരും എന്നാണ്. സ്ട്രോങ്ങ് എ ഐ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക കാര്യത്തില്‍ ഒതുങ്ങി നില്‍ക്കാതെ എല്ലാത്തിലും വൈദഗ്ദ്യം പ്രകടിപ്പിക്കുന്ന എ ഐ എന്നതിനെയാണ്. മനുഷ്യനെപ്പോലെ പല കാര്യങ്ങളും - ചായ ഉണ്ടാക്കുന്നത് മുതല്‍ കാര്‍ ഓടിക്കുന്നത് വരെ - എല്ലാം നല്ല രീതിയില്‍ ചെയ്യാന്‍ കഴിയുന്ന അവസ്ഥ. പക്ഷെ, ഈ സ്ട്രോങ്ങ് എ ഐ എന്നതിന് ബോധം എന്തിനാണ് ഒരു അനിവാര്യത ആവുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല താനും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ സ്ട്രോങ്ങ് എ ഐ ഉള്ളത് മനുഷ്യനു ആണെന്നുള്ളത് കൊണ്ടും, മനുഷ്യന് ബോധം ഉള്ളത് കൊണ്ടും, അടുത്ത സ്ട്രോങ്ങ് എ ഐ ക്ക് ബോധം ഉണ്ടായേ തീരൂ എന്നാണ് വാദം. ആ വാദത്തില്‍ വലിയ യുക്തിയൊന്നും ഇല്ല എന്ന് കാണാം.

(സ്ട്രോങ്ങ് എ ഐ യിലൂടെ നിര്‍മ്മിത ബുദ്ധിക്കു ബോധം കൈവരും എന്ന് പലരും പ്രവചിക്കുന്നു)
ഇനി നിര്‍മ്മിത ബുദ്ധിക്കു നാം അറിയാതെ തന്നെ ബോധം ഉണ്ടെങ്കിലോ? ഉണ്ടാവാന്‍ സാധ്യത കുറവാണ് എന്ന് നേരത്തെ പറഞ്ഞല്ലോ - കാരണം അതിന്റെ നിര്‍മ്മാതാക്കള്‍ ബോധം ഉണ്ടാക്കാന്‍ ആയി അതില്‍ ഒന്നും 'കുത്തി വെക്കുന്നില്ല'. എന്നാലും ഉണ്ടെങ്കില്‍ എങ്ങനെ അറിയാന്‍ സാധിക്കും എന്ന് ചോദിക്കാവുന്നതാണ്. അതിനുള്ള ഉത്തരം ആകട്ടെ കഠിനം ആണ്. കാരണം ഈ ബോധം എന്താണെന്നു ഇതുവരെ നമുക്ക് കൃത്യമായി അറിയില്ല. ബോധം എന്നത് ചിന്താധാരയുടെ ഒരു സവിശേഷത ആണെന്നും ബോധം എന്നത് പരിണാമപരമായി കൈവന്ന ഇമോഷനുകളുടെ ഒരു സംഗമം ആണെന്നും ഒക്കെ പറയാം. പക്ഷെ, ബുദ്ധിക്കു പുറമേ ബോധം ഉണ്ടെങ്കില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം എന്നൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല. പാഞ്ഞുവരുന്ന വണ്ടിയില്‍ നിന്നുള്ള രക്ഷപ്പെടല്‍ ശേഷി നമുക്ക് ബുദ്ധിയിലൂടെ നിര്‍മ്മിച്ചെടുക്കാം. ഒരു എ ഐ രീതിയില്‍ പറഞ്ഞാല്‍ ട്രെയിനിംഗ് ചെയ്യുമ്പോള്‍ സ്വരക്ഷ എന്നത് കൂടി ട്രെയിനിങ്ങില്‍ (optimization objective-ല്‍) ഉള്‍പ്പെടുത്തിയാല്‍ മതി - ഖടനാപരമായി മറ്റു ട്രെയിനിംഗ് ലക്ഷ്യങ്ങളില്‍ നിന്ന് വിഭിന്നമല്ല സ്വരക്ഷ എന്ന ട്രെയിനിംഗ് ലക്‌ഷ്യം.

(ഒരു ചെറിയ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ആണ് മുകളില്‍. ചിത്രത്തിലെ ഓരോ വരകളിലും ഓരോ weight ഉണ്ട്. inputല്‍നിന്നും വേണ്ട outputഇലേക്ക് കൃത്യമായി എത്തിക്കാന്‍ വേണ്ട weightഉകള്‍ കണ്ടെത്തുക എന്നതാണ് ട്രെയിനിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്)
ഇനി ബുദ്ധിക്കു പുറമേ ബോധം ഉണ്ടെങ്കില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ നാം നിര്‍വചിച്ചു എന്നിരിക്കട്ടെ. അതിലൂടെ നമുക്ക് ബോധം എന്നതിന്റെ അന്വേഷണത്തിലേക്ക് പോകാന്‍ വ്യക്തമായ വഴികളുണ്ട്. ഇന്ന് എ ഐ മിക്കവാറും ന്യൂറല്‍ നെറ്റ്‌വര്‍ക്ക്-കളിലൂടെയാണ് പുരോഗമിക്കുന്നത്. അവയില്‍ ഒരു ആശയം പ്രതിനിധീകരിക്കാന്‍ വേണ്ടത് ഘടക-സംയുക്തങ്ങള്‍ (weight combinations) ആണ്. ബോധം വേണ്ട കാര്യങ്ങള്‍ ഭംഗിയായി ചെയ്യുന്ന പല നിര്‍മ്മിത ബുദ്ധി സോഫ്റ്റ്‌വെയറുകള്‍ എടുക്കുക. അവയ്ക്ക് എല്ലാം പൊതുവായി എന്തെങ്കിലും പ്രത്യേകമായ, മറ്റു എ ഐ കളില്‍നിന്ന് വ്യത്യസ്തമായി, എന്തെങ്കിലും ഘടക-സംയുക്ത ക്രമം ഉണ്ടോ എന്ന് നോക്കുക. ഉണ്ടാവണം എന്നില്ല - കാരണം അവയ്ക്ക് എല്ലാം വ്യത്യസ്ത തരത്തില്‍ ഉള്ള ബോധം ആയിരിക്കാം ഉള്ളത്. പക്ഷെ, പൊതുവായി അങ്ങനെ ഒരു ക്രമം ഉണ്ടെങ്കില്‍ അതാണോ ബോധം എന്ന അടുത്ത ചോദ്യത്തിലേക്ക് കടക്കാന്‍ ഉള്ള വാതിലായി.

Comments
Post a Comment