എന്തുകൊണ്ട് ചരിത്രം പഠിക്കണം?
ഞാന്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പലപ്പോഴും കേട്ടിട്ടുള്ള ഒരു വാദമാണ്: "ഈ സ്കൂള്‍ കുട്ട്യോള്‍ ഒക്കെ ഇങ്ങനെ ചരിത്രം വിശദമായി പഠിച്ചിട്ടു വല്ല കാര്യവുമുണ്ടോ? ശാസ്ത്ര അഭിരുചിയുള്ളവര്‍ക്ക് നേരത്തെ തന്നെ ശാസ്ത്രം തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഉണ്ടാവേണ്ടതല്ലേ?" എന്നൊക്കെ. ആദ്യമൊക്കെ അതൊക്കെ ശരിയാണ് എന്ന് തോന്നിയിരുന്നു എന്ന് കൂടി ഇവിടെ പറഞ്ഞുവെക്കട്ടെ.
ചരിത്രം എന്തിനു വേണ്ടി പഠിക്കണം എന്നതിന് പല തരം ഉത്തരങ്ങള്‍ ഞാന്‍ അവിടം മുതല്‍ കേട്ടിട്ടുണ്ട്. അതില്‍ ചിലത് താഴെ പറയുന്നവയാണ്:
"നാം എവിടെ നിന്ന് വന്നു എന്ന് നമ്മള്‍ അറിയണം"
"ചരിത്രം പഠിച്ചാല്‍ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാം"
ആദ്യത്തേത് ഒരല്‍പം ഗ്രിഹാതുരബോധം ഉണര്‍ത്തുന്നു എങ്കില്‍ രണ്ടാമത്തേത് ഒരു പ്രയോജനവാദം ആണ്. ഇന്നത്തെ തിരക്കുള്ള ജീവിതത്തില്‍ പലര്‍ക്കും പ്രയോജനവാദം കേള്‍ക്കാന്‍ ആണിഷ്ടം. ഗ്രിഹാതുരത്വം ഉപയോഗശൂന്യം എന്ന് പോലും കരുതാന്‍ ചിലപ്പോള്‍ തിരക്കുള്ള ജീവിതം നമ്മെ പ്രേരിപ്പിച്ചേക്കാം (അല്ലേ?). അതുകൊണ്ട് നമുക്ക് രണ്ടാമത്തെ വാദം ഒന്ന് നോക്കാം. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം ആ തെറ്റുകള്‍ സംഭവിച്ചതിന്റെ വഴികളിലൂടെ തന്നെ യാത്ര ചെയ്യണോ? എന്താണ് തെറ്റ് എന്ന് ആരെങ്കിലും എവിടെയെങ്കിലും വിശകലനം ചെയ്തു വെച്ചിട്ടുണ്ടാവില്ലേ? അത് വായിച്ചാല്‍ പോരെ? ഉദാഹരണം പറയുക ആണെങ്കില്‍ എടിന്‍ബ്ര നഗരത്തില്‍ ഒരു ദേശീയ സ്മാരകം ഉണ്ടാക്കാന്‍ തുടങ്ങി പത്തൊന്‍പതാം നൂറ്റാണ്ടില്‍. അതിനു നീക്കിവെച്ചിരുന്ന തുക കുറച്ചു കഴിഞ്ഞപ്പോള്‍ മതിയാകാതെ വന്നു. കൂടുതല്‍ തുക അനുവദിപ്പിക്കാന്‍ ഒരു പ്രതിനിധി സഭയില്‍ അംഗീകാരം നെടണമല്ലോ, പക്ഷെ അത് സാധിക്കതെയും വന്നു (പറഞ്ഞു കേട്ട കഥ). അങ്ങനെ ഒരു പൂര്‍ത്തിയാകാത്ത സ്മാരകം ആയി അത് ഇന്നും നിലകൊള്ളുന്നു. പ്രയോജനവാദം വെച്ച്അ നോക്കിയാല്‍ തില്‍നിന്നുള്ള പാഠം പലതാണ്. ഒന്നാമത് ആസൂത്രണത്തിന്റെ, മറ്റൊന്ന് സാമ്പത്തികം. ഇതൊക്കെ പഠിക്കാന്‍ ഈ സ്മാരകത്തിന്റെ ചരിത്രം പഠിക്കണോ? വേണ്ടിവരില്ല എന്നാണ് കരുതേണ്ടത്. ആ പാഠങ്ങള്‍ ഒക്കെ നാം സാമ്പത്തികശാസ്ത്ര/ ആസൂത്രണ പാഠപുസ്തകത്തിലൂടെ പഠിക്കുന്നുണ്ടാവണം. ഈ പ്രയോജനവാദം അത്രെയൊന്നും ശക്തമല്ല എന്ന് കരുതേണ്ടിവരും.

(പൂര്‍ത്തിയാകാത്ത എടിന്‍ബ്രയിലെ ദേശീയ സ്മാരകം)
ഈയിടെയാണ് ഹരാരിയുടെ രണ്ടു പുസ്തകങ്ങള്‍ വായിക്കാന്‍ ഇടയായത്. സേപിയെന്‍സ് എന്നതും ഹോമോ ദയൂസ് എന്നതും ആണ് അവ. അതില്‍ ചില ചരിത്ര പഠനവാദങ്ങള്‍ കണ്ടു, അത് തീര്‍ത്തും യുക്തിഭദ്രമായി തോന്നി. അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് ഈ പോസ്റ്റ്. (ചരിത്രഗവേഷണം എന്തിനു വേണ്ടി, ചരിത്രഗവേഷണത്തിന് എന്തിനു നികുതിപ്പണത്തില്‍ നിന്ന് ഫണ്ട് നല്‍കണം എന്നതൊക്കെ വേറെ ചോദ്യങ്ങള്‍ - അവയ്ക്ക് ഉത്തരം ഇല്ലെന്നല്ല, പക്ഷെ, ഇവിടെ വിഷയം വിദ്യാര്‍ഥികള്‍ എന്തിനു ചരിത്രം പഠിക്കണം എന്നതാണ്, രണ്ടും രണ്ടാണ്).
ഹരാരിയുടെ ചരിത്ര പഠന വാദം
ഹരാരിയുടെ ചരിത്രപഠന വാദം ഒരു തരത്തില്‍ ഒരു പ്രയോജനവാദം തന്നെയാണ്. ചരിത്രം പഠിക്കുന്നത് കൊണ്ട് മുന്നോട്ടുള്ള യാത്രയില്‍ പ്രയോജനം ഉണ്ടെന്നത് തന്നെ. പക്ഷെ, മേല്‍പ്പറഞ്ഞ പ്രയോജനം (തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നത്) അല്ല എന്ന് മാത്രം.
നാം എത്തിനില്‍ക്കുന്ന ഈ അവസ്ഥ എടുക്കുക. ഇവിടെ നിന്ന് മുന്നോട്ടു പോകണം എന്ന് കരുതുക. അതിനായിട്ട് ഈ അവസ്ഥയും അതിന്റെ വളരെ സമീപകാല ചരിത്രവും മാത്രം കണ്ട നമുക്ക് ചില ചിന്താപരിമിതികള്‍ അന്തര്‍ലീനമായി ഉണ്ട് എന്നാണ് ഹരാരി പറയുന്നത്, അതാണ് വാദത്തിന്റെ പ്രധാന ഉറവിടം.

(ഇന്ന് ഏറെ പ്രചാരത്തിലുള്ള ടച്ച് സ്ക്രീന്‍ ഇന്റര്‍ഫേസ്)
ഇത് വിശകലനം ചെയ്യാന്‍ ഒരെളുപ്പവഴി ദ്രുതഗതിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ച ചില മേഖലകള്‍ നോക്കുന്നതാണ്. ഉദാഹരണം മൊബൈല്‍ ഫോണുകളുടെ സമ്പര്‍ക്കമുഖം (interface). നാം ഇന്ന് കാണുന്ന മിക്കവാറും മൊബൈല്‍ ഫോണുകള്‍ ടച്ച്‌സ്ക്രീന്‍ ഉള്ളവയാണ്. ഇന്ന് മുതല്‍ ഫോണ്‍ കണ്ടുതുടങ്ങുന്ന രണ്ടു വയസ്സായ ഒരു കുട്ടിയോട് വലുതാവുമ്പോള്‍ മൊബൈല്‍ ഫോണുകളില്‍ എന്തൊക്കെ മാറ്റം വരും എന്ന് പ്രവചിക്കാന്‍ പറഞ്ഞാല്‍ ഒരുപക്ഷെ പ്രവചനങ്ങളില്‍ എല്ലാം ടച്ച് സ്ക്രീന്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട്. അതില്‍ നിന്ന് വിപരീതമായി, മൊബൈല്‍ ഫോണുകളുടെ മാറ്റങ്ങള്‍ കണ്ടു വളര്‍ന്ന മുതിര്‍ന്നവര്‍ക്ക് ഒരുപക്ഷെ ടച്ച്‌സ്ക്രീനില്‍നിന്ന് മറ്റൊരു സമ്പര്‍ക്കരീതിയിലേക്ക് മൊബൈല്‍ ഫോണുകള്‍ മാറുന്നത് സങ്കല്‍പ്പിക്കാന്‍ സാധിച്ചേക്കാം. ചരിത്രം കണ്ടു വളര്‍ന്നവര്‍ക്ക് കൂടുതല്‍ വിശാലമായ ഒരു കാന്‍വാസ്സില്‍ ചിന്തിക്കാന്‍ കഴിയും (പ്രവചനം ചിന്താ ഉദ്ധീപിപ്പിക്കാനുള്ള ഒരു ചോദ്യം മാത്രം, മറ്റനേകം രീതിയില്‍ ഉള്ള ചിന്തയിലും ഈ വിശാലത പ്രതിഫലിക്കും).
(ഹരാരിയുടെ ചരിത്രപഠന വാദം ഒന്ന് ചിത്രീകരിച്ചാല്‍; നാം വന്ന വഴിയിലൂടെ കൂടുതല്‍ പിന്നോട്ടുപോകുമ്പോള്‍ വലതുവശത്ത് കാണുന്നതുപോലെ നമ്മുടെ ചിന്താമണ്ഡലം, ത്രികൊണാകൃതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്, അതുമൂലം വിശാലമാകുന്നു)
ഹരാരിയുടെ വാക്കുകളിലേക്കു വന്നാല്‍, "നാം എത്തിനില്‍ക്കുന്നിടം ഒരു അനിവാര്യമായ (അഥവാ വിധികല്പിതമായതോ) ലക്ഷ്യസ്ഥാനം അല്ല എന്നത് ചരിത്രപഠനം നമ്മെ ബോധവാന്‍മാര്‍ ആക്കുന്നു. ചില യാദൃച്ഛികത്വങ്ങള്‍ നമ്മെ ഇവിടേയ്ക്ക് നയിച്ചതാണ് എന്ന് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മറ്റു പല ലോകങ്ങളും (അഥവാ അവസ്ഥകളും) സാധ്യമാണെന്നും മുന്നോട്ടുള്ള യാത്രയുടെ ദിശ തിരയുമ്പോള്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ വഴികള്‍ ഉണ്ടെന്നും നമുക്ക് ചരിത്രം കാണിച്ചു തരുന്നു.".

(ലോണ്‍; ഇന്നത്തെ ഉപരിവര്‍ഗ വീട്ടുമുറ്റങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു അലങ്കാരം)
ഇനി അത്രെയൊന്നും ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വന്നിട്ടില്ലാത്ത ഒരു മേഖല നോക്കാം; ഹരാരി ചൂണ്ടിക്കാട്ടുന്ന ഒരു ഉദാഹരണം ആണിത്. ലോണ്‍/പുല്‍ത്തകിടി എന്നത് ഇന്ന് എമ്പാടും കാണുന്ന ഒന്നാണ്. പലരും ഒരു വീട് പണിയുമ്പോള്‍ ഒട്ടുമേ ആലോചിക്കാതെ ലോണിനു സ്ഥലം കണ്ടെത്തുന്നു. ലോണ്‍ എന്നതിന്റെ ചരിത്രം നോക്കിയാല്‍ അത് ഫ്രാന്‍സിലെ ഒരു കൊട്ടാരത്തിലെ രാജാവ് തന്റെ സമ്പത്ത് കാണിക്കാന്‍ ആയി തുടങ്ങിയ ഒരു പരിപാടി ആണത്രേ. ലോണ്‍ നന്നാക്കി വെക്കാന്‍ കുറെ പണിപ്പെടണമല്ലോ, കുറെ കാശിന്റെയും ചിലവുണ്ട്. അങ്ങനെ സമ്പത്തിന്റെ ഒരു അടയാളമായി ലോണ്‍ മാറി. ആര്‍ക്കെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യം കാശ് ലാഭിക്കുക ഒരുപക്ഷെ ലോണ്‍ വൃത്തിയാക്കുന്നത് ഒഴിവാക്കി ആയിരിക്കും. അങ്ങനെ ലോണ്‍ ഉടമസ്ഥന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിന്റെ ഒരു ലക്ഷണം ആയും മാറി. രാജാക്കന്മാരില്‍നിന്ന് ഉപരിവര്‍ഗത്തിലേക്ക് ലോണ്‍ പടര്‍ന്നു. അതില്‍നിന്നു മേനി പറയാന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗത്തിലേക്കും. ഈ ചരിത്രം പഠിക്കുന്നവര്‍ക്ക് ചിലപ്പോള്‍ വീടിന്റെ മുറ്റത്ത് ലോണിനു പകരം മറ്റെന്തെങ്കിലും ചെയ്യാന്‍ ചിന്തിക്കാന്‍ കഴിയുമായിരിക്കും (ഒരു പക്ഷെ, അങ്ങനെ ചിന്തിച്ചു ലോണ്‍ തന്നെ തിരഞ്ഞെടുതെന്നും വരാം). ചരിത്രം അറിഞ്ഞില്ലെങ്കില്‍ മിക്കവാറും നാം ഒരു ആചാരം പോലെ മുറ്റത്ത് ലോണിനു സ്ഥലം ഒഴിചിടും, മറ്റൊരു സാധ്യതും മുന്നില്‍ കാണാന്‍ സാധിക്കാതെ.
ചരിത്രപഠനവും യാത്രയും
ചിന്തയുടെ മേഖല വിശാലവല്‍ക്കരിക്കുക എന്നതാണ് ഹരാരിയുടെ വാദം എന്ന് പൊതുവില്‍ പറയാം. ഇതേ വാദം പലരും ഉന്നയിക്കുന്ന മറ്റൊരു മേഖല ഉണ്ട്, സഞ്ചാരം. യാത്രയിലൂടെ മറ്റിടങ്ങളിലെ ജീവിതം അറിയുക എന്നതും ഇതുപോലെ ചിന്താമണ്ഡലത്തെ വിശാലവല്‍ക്കരിക്കുന്നില്ലേ? ഉണ്ട് എന്ന് തന്നെ പറയണം. ഇംഗ്ലീഷ് ഒട്ടുമേ അറിയാതെ ഏറ്റവും മുന്തിയ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അനായാസം സാധിക്കും എന്ന് ഞാന്‍ മനസ്സിലാക്കിയത് ചൈന കൊറിയ എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ ആണ് എന്നത് ഒരു വ്യക്തിപരമായ അനുഭവം.
യാത്രയെ പക്ഷെ ഇന്നത്തെ ലോകത്തിന്റെ അവസ്ഥയില്‍നിന്നു കാണണം. ഏറ്റവും പുതിയ വാര്‍ത്തകള്‍ ലോകത്തിന്റെ അങ്ങേയറ്റത്ത് നിന്നും ഇങ്ങയറ്റത്തു എത്താന്‍ ഒരു മണിക്കൂര്‍ വേണ്ട. ഒരു രാജ്യത്തിലെ പുതിയ സംഭാവവികാസങ്ങള്‍ മറ്റൊരു രാജ്യത്തിലെ ജീവിതതിനെയും രാഷ്ട്രീയത്തെയും നിരന്തരം മാറ്റിമറിക്കുന്നു. ഏതു രാജ്യത്തു ചെന്നാലും നാം ജീവിക്കുന്നത് ഒരേ ലോകത്താണ് എന്ന് തോന്നിക്കുംവിധം ലോകം അത്രമേല്‍ കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരു തിക്തഫലം വൈവിധ്യത്തിന്റെ കുറവാണ്. പോകുന്ന സ്ഥലത്തെ തനതായ ഭക്ഷണത്തിന് പകരം നാം പലപ്പോഴും ടൂറിസ്റ്റുകേന്ദ്രങ്ങളിലെ ടൂറിസ്റ്റ് ഭക്ഷണശാലകളില്‍ ഭക്ഷണം കഴിക്കുന്നു. വൈവിധ്യം ഒട്ടും ഇല്ലെന്നല്ല പറയുന്നത്, വളരെയധികം ഉണ്ട്. പക്ഷെ, ചരിത്രപഠനം നമുക്ക് കാണിച്ചു തരുന്ന വൈവിധ്യം തീര്‍ത്തും മറ്റൊരു ലെവല്‍ ആണ് എന്ന് മാത്രം. യാത്രയില്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നാം അറിയാതെ തന്നെ ചരിത്രപഠനം നടത്തുകയാണ്, മ്യൂസിയം തുറന്നു തരുന്ന ലോകം യാത്രയുടെതിനേക്കാള്‍ ചരിത്രത്തിന്റെ ആണ് (അതുകൊണ്ട് മ്യൂസിയം തരുന്ന വിശാലത ചരിത്രത്തിന്റെ അക്കൌണ്ടില്‍ പെടുത്തണം).

Comments
Post a Comment