മത്തിയും ചാളയും; ഒരു സംശയം!

പല സംഗതികള്‍ക്കും തദ്ദേശീയമായ പേരുകള്‍ ഉണ്ട്. മലയാളിയുടെ മനസ്സിനോട് ചേര്‍ന്നുകിടക്കുന്ന മീനുകളുടെ പേരുകളിലും ഈ വൈവിധ്യം കാണാം. മത്തി എന്ന മീന്‍ മധ്യകേരളത്തില്‍ ചാള എന്നാണ് അറിയപ്പെടുന്നത്. മറ്റു പെരുകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഇതിനു ഉണ്ടെന്നു തോന്നുന്നു. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും മത്തി എന്ന് അറിയപ്പെടുന്ന മീന്‍ ഇവയ്ക്കിടയില്‍ കിടക്കുന്ന മധ്യകേരളത്തില്‍ മാത്രം ചാള ആയി. മത്തി എന്ന ഒരേ പേര് വടക്കും തെക്കും പ്രത്യേകം പ്രത്യേകം യാദ്രിശ്ചികമായി തിരഞ്ഞെടുത്തത് ആകാന്‍ തരമില്ലല്ലോ. തെക്ക് നിന്ന് വടക്കോട്ടോ (അതോ നേരെ തിരിച്ചോ) ഈ പേര് സഞ്ചരിച്ചപ്പോള്‍ എങ്ങനെ മധ്യകേരളം മാത്രം വിട്ടുനിന്നു!

Comments

Popular posts from this blog

എന്തുകൊണ്ട് ചരിത്രം പഠിക്കണം?

ജൈവകൃഷി

ബോധവും ബോധമില്ലാത്ത (നിര്‍മ്മിത) ബുദ്ധിയും