എന്തുകൊണ്ട് എനിക്കിത് വന്നു!
തികച്ചും യുക്തിഭദ്രമായി ചിന്തിക്കുന്ന പലരും പലപ്പോഴും ദൈവത്തിലേക്ക് എത്തുന്നത് ഒരു വിപത്ത് ജീവിതത്തില്‍ വരുമ്പോഴാണ്. ഉദാഹരണത്തിന് ഒരു വലിയ രോഗം പിടിപെടുമ്പോള്‍ നമ്മള്‍ ചോദിക്കും; ഇത്രെയും മാരകമായതും അപൂര്വ്വമയതും ആയ രോഗം എന്തുകൊണ്ട് എനിക്ക് തന്നെ വന്നു? അത്തരം ചോദ്യങ്ങള്‍ പലപ്പോഴും കൊണ്ടെത്തിക്കുന്നത് ആത്മീയതയിലേക്കാവും. നമുക്ക് ഈ ചോദ്യത്തെ ഒരല്‍പ്പം ലളിതവല്‍ക്കരിച്ച് കണക്കിന്റെ കണ്ണിലൂടെ കാണാന്‍ ശ്രമിക്കാം. അപൂര്‍വ രോഗങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍ ഒരു 5% മാത്രം സാധ്യത ഉള്ള രോഗങ്ങള്‍ എന്ന് കൂട്ടാം. സത്യത്തില്‍ പല മാരക രോഗങ്ങള്‍ക്കും അതിനേക്കാള്‍ സാധ്യത ആണുള്ളത്. A എന്ന രോഗം പിടിപെട്ട ആള്‍ ചോദിക്കുന്നു; ഇരുപതില്‍ ഒരാള്‍ക്ക് മാത്രം വരുന്നു രോഗം എന്തുകൊണ്ട് എനിക്ക് തന്നെ വന്നു? B എന്ന അപൂര്‍വ്വ രോഗം വന്നാലും അയാള്‍ ഇത് തന്നെ ചോദിക്കില്ലേ? C എന്ന അപൂര്‍വ രോഗം വന്നാലോ - വിഭിന്നമാവില്ല ചോദ്യം. അങ്ങനെ ലോകത്ത് നിരവധി അപൂര്‍വ രോഗങ്ങള്‍ ഉണ്ടല്ലോ. A വരാതിരിക്കാനുള്ള സാധ്യത 95% ആണെന്നത് പോലെ, B വരാതിരിക്കാനും സാധ്യത 95% തന്നെയാണ്. പക്ഷെ, A യും B യും വരാതിരിക്കാനുള്ള സാധ്യതയോ? കണക്കു നോക്കിയാല്‍ അത് 90% ആണ് (0.95*0.95 = 0.9025). അങ്ങനെ നോക്കിയാല്‍ നമുക്കറിയാവുന്ന അഞ്ചു അപൂര്‍വ രോഗങ്ങള്‍ വരാതിരിക്കാനുള്ള സാധ്യത 77% ആണ് (0.95^5). അതായതു നാലില്‍ ഒന്ന് സാധ്യത ഏതെങ്കിലും രോഗം വരാന്‍ ആണ്. പത്തു രോഗങ്ങള്‍ എടുത്താല്‍ ഈ തോത് 60% വരെ എത്തും - അതായതു അഞ്ചില്‍ രണ്ടു പേര്‍ക്കും പത്തു രോഗങ്ങളില്‍ ഒരെണ്ണം വരും എന്നര്‍ത്ഥം. പറഞ്ഞു വരുന്നത് ഒരു പ്രത്യേക രോഗം വരാതിരിക്കാനുള്ള സാധ്യത കുറവാണെങ്കിലും എന്തെങ്കിലും രോഗം വരാതിരിക്കാനുള്ള സാധ്യത ഒട്ടും കുറവല്ല. 5% എന്ന ശാസ്ത്രീയമായ കണക്കു കണ്ടു "എന്തുകൊണ്ട് ഞാന്‍" എന്ന ചോദ്യം ചോദിച്ചു വല്ലാതെ വ്യകുലപ്പെടെണ്ട എന്നര്‍ത്ഥം. രോഗം വേഗത്തില്‍ കണ്ടെത്തുക, ശാസ്ത്രീയ ചികിത്സ തേടുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്.
Comments
Post a Comment