ദേഷ്യ-പ്രതിരോധം
ചിലര്‍ വലിയ സമയനിഷ്ഠയുള്ളവരാണ്. മറ്റുള്ളവര്‍ പറയുന്ന സമയത്ത് എത്തിയില്ലെങ്കില്‍ ദേഷ്യം വരും. ദേഷ്യം കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല - ദോഷങ്ങള്‍ ആണെങ്കില്‍ അനവധിയുണ്ട് താനും. എനിക്ക് വളരെ ഫലപ്രദം എന്ന് തോന്നിയതും, പക്ഷെ ശീലിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതും ആയ ഒരു സൂത്രം ഇവിടെ കുറിക്കാം. ഒരാളോട് (സമയം പാലിക്കാത്തതിനോ, മറ്റെന്തിനെങ്കിലുമോ) പെട്ടെന്ന് ദേഷ്യം തോന്നുന്നെങ്കില്‍, അയാള്‍ക്ക് ഉണ്ടാകാന്‍ സാധ്യത ഉള്ള ഏറ്റവും ശക്തവുo, നിങ്ങളുടെ ദേഷ്യം ഇല്ലാതാക്കാന്‍ പോന്നതും ആയ ഒരു വാദം വെറുതെ മനസ്സില്‍ സങ്കല്‍പ്പിക്കുക. ഉദാഹരണത്തിന് ഒരാള്‍ വല്ലാതെ വൈകുന്നു എങ്കില്‍ അയാളുടെ കാര്‍ ടയര്‍ പഞ്ചര്‍ ആയതാകാം എന്ന് സങ്കല്‍പ്പിക്കുക. സത്യം മറ്റെന്തെങ്കിലും ആയിക്കൊള്ളട്ടെ, ആ വാദം മനസ്സില്‍ ശ്രിഷ്ടിക്കുന്നതിലൂടെ താങ്കള്‍ക്ക് അയാളോടുള്ള ദേഷ്യം നല്ലവണ്ണം കുറയും. മാത്രവുമല്ല, ഇത് ചെയ്തില്ലെങ്കില്‍ ചെയ്യാന്‍ സാധ്യത ഉള്ള കുറ്റപ്പെടുത്തല്‍ വാദഗതി നിര്‍മ്മിതിയും ദേഷ്യത്തിന്റെ വളര്‍ച്ചയും ഒഴിവാക്കുകയും ചെയ്യാം. എല്ലാം കൊണ്ടും മെച്ചം മാത്രം മിച്ചം.
Comments
Post a Comment