എന്തുകൊണ്ട് രുചികരം = അനാരോഗ്യകരം
എന്തുകൊണ്ട് രുചികരം ആയ ഭക്ഷണങ്ങള്‍ അനാരോഗ്യകരം ആവുന്നു - നമ്മള്‍ പലപ്പോഴും ചോദിക്കാറുള്ള ചോദ്യം അല്ലെ?
രുചി എന്നത് പരിണാമത്തിലൂടെ മനുഷ്യന്റെ അതിജീവനത്തിനു സഹായകരമാംവിധം ഉണ്ടായ ഒരു സംഗതി ആണല്ലോ. ആയിരക്കണക്കിന് വര്ഷം മനുഷ്യര്‍ കാടുകളില്‍ ജീവിച്ചിരുന്നപ്പോള്‍ ഭക്ഷണം ലഭിക്കുന്നതില്‍ സ്വാഭാവികമായി അനിശ്ചിതത്വം നേരിട്ടിരുന്നു. അപ്പോള്‍ കൂടുതല്‍ ഊര്‍ജം തരുന്നതും കൂടുതല്‍ സമയം ശരീരത്തില്‍ സ്റ്റോര്‍ ചെയ്യാവുന്നതും ആയ ഭക്ഷണം അതിജീവനത്തിനു സഹായകരം ആയി വരികയും അങ്ങനെയുള്ള ഭക്ഷണത്തിലേക്ക് ആകര്‍ഷിക്കപ്പെടുവാന്‍ നമ്മുടെ രുചി അങ്ങനെയുള്ള - കൃത്യമായി പറഞ്ഞാല്‍ കൊഴുപ്പും മധുരവും കൂടുതലായുള്ള - കാര്യങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു. അതുകൊണ്ട് വനജീവിതത്തില്‍ അത്ര വലിയ തകരാര്‍ ഉണ്ടെന്നു പറയുക വയ്യ. കാരണം കൊഴുപ്പ് കൂടുതല്‍ ഉള്ള മാംസഭക്ഷണത്തില്‍ സ്വാഭാവികമായി മറ്റു കാര്യങ്ങളും അടങ്ങിയിരുന്നു. അതുപോലെ തന്നെയാണ് മധുരം കൂടുതല്‍ ഉള്ള പഴങ്ങളുടെ കാര്യവും.
പക്ഷെ, ഈ ക്രമം തകിടം മരിക്കുന്നത് മനുഷ്യപുരോഗതി തന്നെയാണ് എന്ന് പറയാം. വ്യവസായം, ശാസ്ത്രം എന്നിവയുടെ വളര്‍ച്ച കൊഴുപ്പ് മാത്രം ഉള്ളതും മധുരം മാത്രം ഉള്ളതും ആയ ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ നമ്മെ പ്രാപ്തരാക്കി. കൂടുതല്‍ ഊര്‍ജം തരുന്നതും കൂടുതല്‍ കാലം ശരീരത്തില്‍ സ്റ്റോര്‍ ചെയ്യാവുന്നതുമായ ഭക്ഷണത്തിലേക്കു നമ്മെ നയിക്കാന്‍ പരിണാമം കണ്ടുപിടിച്ച എളുപ്പവഴി ആയ കൊഴുപ്പ്, മധുരം എന്നിവയുമായി ചേര്‍ന്ന് നില്‍ക്കുന്ന രുചി സങ്കല്പം മനസ്സിലാക്കി നമ്മള്‍ 'ഓവറാക്കാന്‍' തുടങ്ങി. പരീക്ഷ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ആണെന്ന് അറിഞ്ഞാല്‍ അതിനായി ഉള്ള സൂത്രങ്ങള്‍ മെനയുന്ന വിദ്യാര്‍ഥികള്‍ ഇല്ലേ - അവര്‍ പരീക്ഷ പാസാവും പക്ഷെ വേണ്ടത്ര അറിവ് സമ്പാദിചിട്ടുണ്ടാവില്ല. അതുപോലെ, പഞ്ചസാര-കൊഴുപ്പ് എന്നിവ മാത്രം ഉള്ള മിട്ടായികള്‍ ഉണ്ടാക്കി രുചിയെ 'പറ്റിക്കുന്നത്' സ്വാഭാവികമായും അനാരോഗ്യകരം ആവുന്നു.

Comments
Post a Comment